ബാങ്ക് പാസ്ബുക്ക് നൽകിയില്ല; കട്ടിലിൽ കിടന്ന ഭാര്യയെ നിരവധി തവണ കുത്തി; കൂവപ്പടി സ്വദേശി അറസ്റ്റിൽ

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാർകുടി വീട്ടിൽ പ്രകാശ് (48) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.  26 ന് രാത്രി പതിനൊന്നരയോടെ ശ്രീമൂലനഗരത്തെ വീട്ടിലാണ് സംഭവം. ഭാര്യ   ബാങ്ക് പാസ്ബുക്ക് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.  കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യയെ നിരവധി പ്രാവശ്യം കുത്തുകയായിരുന്നു. ഇയാൾക്കെതിരെ കാലടി, കോടനാട് സ്റ്റേഷനുകളിൽ കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ  അനിൽകുമാർ ടി മേപ്പിള്ളി,, എസ് ഐ മാരായ ജോസി.എം.ജോൺസൺ, … Continue reading ബാങ്ക് പാസ്ബുക്ക് നൽകിയില്ല; കട്ടിലിൽ കിടന്ന ഭാര്യയെ നിരവധി തവണ കുത്തി; കൂവപ്പടി സ്വദേശി അറസ്റ്റിൽ