വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തി. വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപത്താണ് സംഭവം.(Human skeleton was found in vizhinjam, thiruvananthapuram) ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. മൂന്നു മാസം മുൻപ് പ്രദേശവാസിയായ കൃഷ്ണൻകുട്ടിയെ കാണാതായിരുന്നു. മൃതദേഹം ഇയാളുടേതെന്നാണ് സംശയം. സമീപത്തു നിന്ന് കൃഷ്ണൻകുട്ടിയുടെ ആധാർ കാർഡും ലഭിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.