എറണാകുളം : ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ ലേബർ കമ്മീഷണർ തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തൊഴിലാളികളുടെ അഭിപ്രായം ചോദിച്ച് പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിക്കുന്ന തരത്തിലുള്ള സമഗ്രമായ റിപ്പോർട്ട് ലേബർ കമ്മീഷണർ രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറാക്കുന്ന ബില്ലിനെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായാൽ അതും റിപ്പോർട്ടിനൊപ്പം ഹാജരാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. സൊമാറ്റോ തൊഴിലാളികൾ സമർപ്പിച്ച പരാതിയിലാണ് … Continue reading സൊമാറ്റോ തൊഴിലാളികളുടെ പ്രശ്നങ്ങൾ: രണ്ടുമാസത്തിനുള്ളിൽ ലേബർ കമ്മീഷണർ റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed