നക്ഷത്രം തൂക്കാനായി കയറിൽ ഇലക്ട്രിക് വയർ കെട്ടി മുകളിലേക്ക് എറിഞ്ഞപ്പോൾ കയർ ലൈനിൽ കുരുങ്ങി; തൊടുപുഴയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തൊടുപുഴ കരിമണ്ണൂർ കമ്പിപാലത്ത് മരത്തിൽ നക്ഷത്രം തൂക്കുന്നതിനിടെ 11 കെ.വി. ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറാടി നെല്ലിച്ചുവട്ടിൽ സാജു ജെയിംസ് (46) ആണ് മരിച്ചത്. കയറിൽ ഇലക്ട്രിക് വയർ കെട്ടി മുകളിലേക്ക് എറിഞ്ഞപ്പോൾ കയർ ലൈനിൽ കുരുങ്ങിയതിനെ തുടർന്നാണ് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. A young man dies tragically after being shocked in Thodupuzha