ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീടിന്റെ ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നമ്പിയാംകുന്ന് കരിങ്കപ്പാറ അബൂബക്കറിന്റെ ഭാര്യ സുഹറ (46) ആണ് മരിച്ചത്. തിരുനാവായ പട്ടർനടക്കാവിൽ വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. തിരൂരിൽനിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് കിണറ്റിൽനിന്ന് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. നേരത്തേ എടക്കുളത്താണ് ഇവർ താമസിച്ചിരുന്നത്. മക്കൾ: സഫീർ, സഫൂറ, സജ്ന. മരുമക്കൾ: നിമ, ജാഫർ, ഫാജിസ്. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. അണ്ണാൻ കടിച്ചൊരു മാങ്ങാണ്ടിക്കും മാങ്ങക്കും … Continue reading ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം