കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ വീട്ടമ്മ മരിച്ചു. കോട്ടയം മറിയപ്പള്ളി മുട്ടത്താണ് അപകടമുണ്ടായത്. കാരാപ്പുഴ സ്വദേശിനി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പിൽ ഉപയോഗിച്ചിരുന്ന തുണിയിൽ നിന്ന് തീ പടരുകയായിരുന്നു. എന്നാൽ തീ പടർന്നത് അറിയാതെ ഇവർ പുറം ചൊറിഞ്ഞു. ഈ സമയത്ത് അംബികയുടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ചു. ഇതോടെ തീ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അംബികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. … Continue reading കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം