ചക്ക തലയിൽ വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി സ്വദേശിനി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അപകടമുണ്ടായത്. വീട്ടിൽ വസ്‌ത്രങ്ങൾ അലക്കുന്നതിനിടെ പ്ലാവിൽ നിന്ന് ചക്ക ശരീരത്തിലേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ മിനിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്ക വീണ് മിനിയുടെ നട്ടെല്ലിനാണ് ക്ഷതമേറ്റിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് – പാലക്കോട്ട് ഉണ്ണികൃഷ്‌ണൻ. മക്കൾ – നികേഷ്, … Continue reading ചക്ക തലയിൽ വീണ് വീട്ടമ്മ മരിച്ചു