കാർ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടി; 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണു വീട്ടമ്മയും കാറും

പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ വീട്ടിൽ തന്നെയുള്ള കിണറ്റിൽ വീണു. കോഴിക്കോട് ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച കാറാണ് അപകടം ഉണ്ടാക്കിയത്. കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. 14 കോൽ താഴ്ചയുള്ള കിണറ്റിൽ ആണ് കാർ വീണത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.  കാർ വീണെങ്കിലും സ്നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം കാർ മിനി ക്രെയിൻ എത്തിച്ച് ആറരയോടെ … Continue reading കാർ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടി; 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണു വീട്ടമ്മയും കാറും