കായംകുളത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

ആലപ്പുഴ: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കായംകുളം പുള്ളിക്കണക്കിലാണ് സംഭവം. ശ്രീ നിലയത്തിൽ രാജേശ്വരി (48)യാണ് വീട്ടിൽ മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശ്രീവൽസൻ പിള്ള (58)യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പൊലീസ് പ്രതികരിച്ചു. രാജേശ്വരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.