മഴ ഇരച്ചെത്തി, ഇന്ന് താമസം തുടങ്ങാനിരുന്ന വീട് തകർന്നു; അജിയേയും കുടുംബത്തേയും വിധി വല്ലാതെ തോൽപ്പിക്കുകയാണ്

മൂലമറ്റം: ഇന്ന് താമസം തുടങ്ങാനിരുന്ന വീട് ശനിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിലും കൊടുംകാറ്റിലും തകർന്നത് കുടുംബത്തെ കണ്ണീരിലാക്കി. ചേറാടി കൊച്ചുപറമ്പിൽ അജിയുടെ വീടാണ് തകർന്നത്. കാറ്റിൽ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നിട്ടുണ്ട്. വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന അജി 2 വർഷം മുൻപാണ് വാടക വീട്ടിലേക്ക് മാറിയത്. തുടർന്ന് കടം വാങ്ങിയതും ലോണും സ്വർണം പണയം വച്ച തുകയും സ്വരൂപിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. ഇന്നു രാവിലെ പാലുകാച്ചി സ്വന്തം വീട്ടിൽ താമസം തുടങ്ങാമെന്ന മോഹമാണ് അജിക്കും കുടുംബത്തിനും ഇതോടെ … Continue reading മഴ ഇരച്ചെത്തി, ഇന്ന് താമസം തുടങ്ങാനിരുന്ന വീട് തകർന്നു; അജിയേയും കുടുംബത്തേയും വിധി വല്ലാതെ തോൽപ്പിക്കുകയാണ്