എരുമേലിയിൽ വീടിന് തീപിടിച്ച സംഭവം; മരണം മൂന്നായി

കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. കനകപ്പലം സ്വദേശി സത്യപാലൻ, ഭാര്യ സീതമ്മ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇവരിൽ സത്യപാലനും മകളും ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അപകടത്തിൽ മകന്‍ ഉണ്ണിക്കുട്ടന്‍ (22) ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീട്ടിൽ തീ ആളിപ്പടരുന്നതു കണ്ട് നാട്ടുകാര്‍ എത്തിയാണ് തീ അണച്ചത്. പിന്നാലെ സീതമ്മയേയും സത്യപാലനേയും മക്കളേയും പുറത്തെടുത്തു. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും … Continue reading എരുമേലിയിൽ വീടിന് തീപിടിച്ച സംഭവം; മരണം മൂന്നായി