ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകി;  ഹോട്ടലിൽ അതിക്രമം കാട്ടി പൾസർ സുനി; സംഭവം രായമംഗലത്ത്

കൊച്ചി: കൊച്ചിയിൽനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിനാണ് പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്.  നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനിക്കെതിരെ പുതിയ കേസ്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ഹോട്ടല്‍ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ചില്ലു ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു എന്നാണ് പരാതി. ഹോട്ടല്‍ … Continue reading ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകി;  ഹോട്ടലിൽ അതിക്രമം കാട്ടി പൾസർ സുനി; സംഭവം രായമംഗലത്ത്