ഹോര്‍മോണ്‍ തകരാര്‍ കൊണ്ടും കുടവയര്‍ വരാം

ക്ഷണകാര്യത്തില്‍ നിയന്ത്രണമില്ലാത്തതു കൊണ്ടോ അലസ ജീവിതം നയിക്കുന്നതു കൊണ്ടോ ആകണമെന്നില്ല ചിലര്‍ക്ക് കുടവയര്‍ ഉണ്ടാകുന്നത്. ചിലപ്പോഴെല്ലാം അത് ചില ഹോര്‍മോണുകളുടെ തകരാര്‍ മൂലംവും സംഭവിക്കാം. ഹോര്‍മോണല്‍ ബെല്ലി എന്നാണ് ഇത്തരത്തിലുള്ള കുടവയറിനെ വിളിക്കുന്നത്.
ചയാപചയം, വിശപ്പ്, ലൈംഗിക ചോദന തുടങ്ങി ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണുകള്‍ നിയന്ത്രിക്കാറുണ്ട്. ഇതിനാല്‍ ഹോര്‍മോണുകളുടെ തോതില്‍ വരുന്ന വ്യതിയാനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് വീര്‍ത്ത വയറിന് കാരണമാകാം. തൈറോയ്ഡ് ഗ്രന്ഥി കാര്യക്ഷമമമായി പ്രവര്‍ത്തിക്കാത്തത് ലവണങ്ങളും വെള്ളവും കൊഴുപ്പും അടിഞ്ഞു കൂടാന്‍ കാരണമാകും. ഇത് ഒടുക്കം കുടവയറിലേക്ക് നയിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിന്റെ അളവ് കൂടുന്നത് ശരീരത്തിലെ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. നിരന്തര സമ്മര്‍ദ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇതിനാല്‍ കുടവയറുണ്ടാകാന്‍ സാധ്യത അധികമാണ്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളും കുടവയറിന് കാരണമാകാം. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ ഈസ്ട്രജന്‍ തോത് കുറയുന്നതും അടിവയറ്റില്‍ കൊഴുപ്പടിയാനുള്ള മറ്റൊരു കാരണമാണ്. ആര്‍ത്തവത്തിന്റെ സമയത്ത് ദ്രാവകം കെട്ടിക്കിടന്ന് ചിലര്‍ക്ക് താത്ക്കാലികമായ വീര്‍ക്കല്‍ വയറില്‍ അനുഭവപ്പെടാറുണ്ട്. ഹോര്‍മോണല്‍ ബെല്ലിയുടെ ചികിത്സ അതിന്റെ കാരണത്തെ അടിസ്ഥാനമാക്കിയായിരിക്കും.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

യുകെയിൽ 22 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മയുടെ പങ്കാളിയ്ക്ക് 25 വർഷം തടവ്

യു കെ: യുകെയിൽ 22 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കേസിൽ...

Related Articles

Popular Categories

spot_imgspot_img