തൊടുപുഴയെ ആവേശത്തിന്റെ മുൾമുനയിലാക്കാൻ അഖില കേരള വടംവലി മത്സരം; ഇക്കുറി മല്ലൻമാർ മാത്രമല്ല വനിതകളും; സംഘാടകരായി ഹൊറൈസൺ മോട്ടോഴ്സ്

ഒരു ഭീമൻ കയറിന്റെ ഇരു വശത്തായി നിലയുറപ്പിച്ച് ആഞ്ഞുവലിക്കുന്ന മല്ലൻമാരും മല്ലത്തികളും… പതിയെ പതിയെ ആട്ടി ആട്ടി അടിവെച്ചടിവെച്ച് പുറകോട്ട് പോകുന്നവർ, കൈയൂക്കും തിണ്ണമിടുക്കുമെടുത്ത് ആഞ്ഞു വലിക്കുന്നവർ. ​ ഗാലറിയിലാകെ ആവേശത്തിര തീർക്കുന്ന അനൗൺസ്മെൻറും, ഒപ്പം നിലക്കാത്ത കൈയടികളും ആർപ്പുവിളികളുമായി കുട്ടികളും മുതിർന്നവരും. ഈ കിടിലൻ അങ്കം കാണാൻ ചേലു വേറെതന്നെയാണ്. ആരോഗ്യത്തിനൊപ്പം ബുദ്ധിയും ചടുലതയും ഒന്നിപ്പിച്ചാൽ മാത്രം കപ്പ് നേടാം. ഓരോ മത്സരവും രണ്ടു ടീമുകൾ തമ്മിലുള്ള ബല പരീക്ഷണം ആണെങ്കിലും അതിനപ്പുറമാണ് ആവേശവും വാശിയും. … Continue reading തൊടുപുഴയെ ആവേശത്തിന്റെ മുൾമുനയിലാക്കാൻ അഖില കേരള വടംവലി മത്സരം; ഇക്കുറി മല്ലൻമാർ മാത്രമല്ല വനിതകളും; സംഘാടകരായി ഹൊറൈസൺ മോട്ടോഴ്സ്