തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബില്ല, പക്ഷേ തേനീച്ചയുണ്ട്; കളക്ടർക്കും കിട്ടി ഒരു കുത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയതിനു പിന്നാലെ പരിശോധന നടത്തിയവർക്ക് നേരെ തേനീച്ചകളുടെ ആക്രമണം. സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒവിയ്ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇ മെയില്‍ വഴി തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇതേ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. പരിശോധനക്കിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. പരിശോധന … Continue reading തിരുവനന്തപുരം കലക്‌ട്രേറ്റില്‍ ബോംബില്ല, പക്ഷേ തേനീച്ചയുണ്ട്; കളക്ടർക്കും കിട്ടി ഒരു കുത്ത്