പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ചയുടെ ആക്രമണം; നിരവധിപേർക്ക് കുത്തേറ്റു
കൊല്ലം: തേനീച്ചയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്കാണ് കുത്തേറ്റത്. പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംഭവത്തെ തുടർന്ന് തെൻമല ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed