ഇനി പുണ്യ നാളുകൾ, ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതാരംഭം, കേരളത്തിൽ നാളെ

ദുബായ്: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതം തുടങ്ങും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ തുടങ്ങുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റംസാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി കണ്ടിരുന്നു. പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും മാസപ്പിറവി ദൃശ്യമായി. അതേസമയം കേരളത്തിൽ നാളെ ആയിരിക്കും റംസാൻ വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടില്ലെന്നും റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും … Continue reading ഇനി പുണ്യ നാളുകൾ, ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതാരംഭം, കേരളത്തിൽ നാളെ