രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് എട്ടുമാസം പ്രായമുള്ള കുട്ടിയ്ക്ക്

ബെംഗളൂരു: ഇന്ത്യയിൽ ആദ്യ എച്ച്എംപിവി വൈറസ് രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല എന്നാണ് റിപ്പോർട്ട്.(HMPV virus cases have been confirmed in India) പരിശോധനയിൽ കുട്ടിയ്ക്ക് പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതായും കർണാടക വ്യക്തമാക്കി. അതേസമയം, ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.