ചുട്ടുപൊള്ളി കേരളം; താപനില സാധാരണയെക്കാൾ 2- 3 ഡിഗ്രി കൂടുതൽ; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 3 ഡിഗ്രി വരെ ചൂട് കൂടും എന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നും നാളെയുമാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ 39ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 38ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37ഡിഗ്രി … Continue reading ചുട്ടുപൊള്ളി കേരളം; താപനില സാധാരണയെക്കാൾ 2- 3 ഡിഗ്രി കൂടുതൽ; 12 ജില്ലകളിൽ യെല്ലോ അലേർട്ട്