ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നുവീണു: മൂന്നുപേർ കൊല്ലപ്പെട്ടു, അഞ്ചുപേരെ രക്ഷപ്പെടുത്തി
ഉത്തർപ്രദേശിലെ മീററ്റിൽ ലോഹ്യനഗർ മേഖലയിൽ ബഹുനില കെട്ടിടം തകർന്നുവീണ് മൂന്നുപേർ കൊല്ലപ്പെട്ടു. അഞ്ചുപേരെ രക്ഷപ്പെടുത്തി. (High-rise building collapses in Uttar Pradesh: 3 killed) ഇന്നലെ രാത്രിയോടെയാണ് മീററ്റിൽ മൂന്നു നില കെട്ടിടം തകർന്നുവീണത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കെട്ടിടം തകരുന്നതിനു വഴിവച്ചതെന്നാണു സൂചന. അപകടസ്ഥലത്ത് ഇപ്പോഴും ആറു പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed