‘സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ..? എന്നിട്ടുമെന്താണ് നടപടി എടുക്കാൻ വൈകുന്നത് ‘ ? കരുവന്നൂർ വിഷയത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് കടുത്ത വിമർശനവുമായി ഹൈക്കോടതി. 4 വർഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതെന്നു കോടതി ആരാഞ്ഞു. സംസ്ഥാന പൊലീസ് അന്വേഷണം വൈകുന്നതിൽ കടുത്ത അതൃപ്തിയാണ് കോടതി അറിയിച്ചത്. സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. എന്നിട്ടുമെന്താണ് നടപടി എടുക്കാൻ വൈകുന്നത്? ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിൽ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് പരാമർശിച്ചു. കരുവന്നൂർ കേസിൽ 4 വർഷമായി പൊലീസ് അന്വേഷിച്ചിട്ടും കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കരുവന്നൂർ വിഷയത്തിൽ … Continue reading ‘സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ..? എന്നിട്ടുമെന്താണ് നടപടി എടുക്കാൻ വൈകുന്നത് ‘ ? കരുവന്നൂർ വിഷയത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി