കോടതി റിപ്പോർട്ടിം​ഗ്; മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. കോടതി നടപടികളുടെ റിപ്പോർട്ടിം​ഗ് സംബന്ധിച്ച ഹർജിയിലാണ് നിരീക്ഷണം. മാദ്ധ്യമപ്രവർത്തനത്തിന് മാർ​ഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ഉൾപ്പെട്ട അഞ്ചംഗ വിശാല ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. മാദ്ധ്യമങ്ങളുടേത് ഭരണഘടനാപരമായ അവകാശമാണെന്നും അത് കോടതി ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോടതിയുടെ പരി​ഗണനയിലുള്ള വിഷയങ്ങളിൽ മാദ്ധ്യമവിചാരണ പാടില്ലെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. ക്രിമിനൽ കേസുകളിൽ കുറ്റക്കാരെ തീരുമാനിക്കേണ്ടത് മാദ്ധ്യമങ്ങൾ അല്ല, കോടതികളാണ്. കോടതിയുടെ പരി​ഗണനയിലുള്ള കേസുകളിലെ … Continue reading കോടതി റിപ്പോർട്ടിം​ഗ്; മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി