ഇടപാടുകളെല്ലാം ബാങ്കിലൂടെ, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല; കെ എം എബ്രഹാം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. വരവില്‍ കവിഞ്ഞ സ്വത്ത് താന്‍ സമ്പാദിച്ചിട്ടില്ലെന്നും തന്റെ ഇടപാടുകളെല്ലാം ബാങ്കിലൂടെയാണ് നടന്നിരിക്കുന്നതെന്നും സുപ്രിം കോടതിയിൽ നൽകിയ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. പബ്ലിക് സര്‍വെന്റ് എന്ന സംരക്ഷണം നല്‍കാതെയാണ് തനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ തീരുമാനം … Continue reading ഇടപാടുകളെല്ലാം ബാങ്കിലൂടെ, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല; കെ എം എബ്രഹാം സുപ്രീം കോടതിയില്‍