ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻനോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിനോട് നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദേശം. പരാതിക്കാർ നേരിടുന്ന ആക്ഷേപങ്ങൾ നോഡൽ ഓഫീസറെ അറിയിക്കാം. ഭീഷണി സന്ദേശങ്ങൾ വരുന്നെന്ന് ഡബ്ലിയുസിസി അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ജസ്റ്റിസ് സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് ഇന്ന്ഹർജി പരിഗണിച്ചത്. മൊഴി നൽകിയവർക്ക് ഭീഷണി സന്ദേശങ്ങൾ വരുന്നെന്ന് ഡബ്യൂസിസി അറിയിക്കുകയായിരുന്നു. സംസ്ഥാന പോലീസാണ് നോഡൽ ഓഫീസറെ നിയമിക്കുന്നത്.