ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയണം; റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ്

കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയാൻ കർശനനടപടി വേണമെന്ന് ഹൈക്കോടതി. നിയമപരമായി രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും തടയണം. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നടപ്പാക്കിയ മാതൃകയിലുള്ള മൊബൈൽ ആപ്പ് സംസ്ഥാന ബോർഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി കെ.വി. സുധാകരൻ … Continue reading ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയണം; റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ്