പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിക്യാമറ ! പിന്നിൽ….
പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ. തെലങ്കാനയിൽ ആണ് സംഭവം. സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ ഹോസ്റ്റലിലാണ് ക്യാമറകൾ കണ്ടെത്തിയത്. ഹോസ്റ്റലിലെ താമസക്കാരായ കുട്ടികളാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന നിലയിൽ ക്യാമറകൾ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ് ഇതിന് ഉത്തരവാദിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ക്യാമറകൾ പോലീസ് പിടിച്ചെടുത്തു. ഫോറൻസിക് സംഘങ്ങൾ രേഖപ്പെടുത്തിയ ഡാറ്റ പരിശോധിച്ചു വരികയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed