യുഎസിൽ ഹെലികോപ്റ്റർ നദിയിൽ തകർന്നു വീണു: മൂന്ന് കുട്ടികളടക്കം ആറുമരണം: മരിച്ചവരിൽ സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും

യുഎസിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. വ്യാഴാഴ്ച ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ ആണ് ഹെലികോപ്റ്റർ തകർന്നുവീണത്. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. ഹെലികോപ്റ്ററിൽ സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നുവെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 206 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 … Continue reading യുഎസിൽ ഹെലികോപ്റ്റർ നദിയിൽ തകർന്നു വീണു: മൂന്ന് കുട്ടികളടക്കം ആറുമരണം: മരിച്ചവരിൽ സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും