ഹെഡ്ഗേവാർ വിവാദം; പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം
പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്. ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. കയ്യാങ്കളിക്കിടയിൽ നഗരസഭയിലെ മൈക്കുകൾ തകർക്കുകയായിരുന്നു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയർപേഴ്സനെ ബിജെപി അംഗങ്ങൾ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പ്രതിഷേധം ചെയർപേഴ്സന്റെ മുറിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ആദ്യം യുഡിഎഫ്, എൽഡിഎഫ് … Continue reading ഹെഡ്ഗേവാർ വിവാദം; പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ സംഘർഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed