കോട്ടയം: കോട്ടയം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയില്‍ മൈതാനിയില്‍ ആളുകളെ തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദര്‍ശനതിന് ക്യു ഏര്‍പ്പെടുത്തുമെന്നും പൊലീസ് പറയുന്നു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്.
മൈതാനിയില്‍ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.