കേരളത്തിൽ ഇന്ന് മഴ തകർത്തു പെയ്യും; പൂരാവേശത്തിനിടെ മഴയിൽ മുങ്ങി തൃശൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരം പൂരാവേശത്തിൽ മുഴുകവേ തൃശൂരിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. പൂരം ദിനത്തില്‍ മുന്‍കാലങ്ങളില്‍ മഴ പെയ്യാറുണ്ടെങ്കിലും മഴ മാറാതെ നില്‍ക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതേസമയം കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും … Continue reading കേരളത്തിൽ ഇന്ന് മഴ തകർത്തു പെയ്യും; പൂരാവേശത്തിനിടെ മഴയിൽ മുങ്ങി തൃശൂര്‍