ബെംഗളൂരുവിൽ കനത്ത മഴ; നിരവധി വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് നിരവധി വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു. ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങൾ ചെന്നൈയിലേക്ക് ആണ് വഴിതിരിച്ചു വിട്ടത്. ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. നിലവിൽ കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്‌ഡേറ്റുകൾ അറിയിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചില റോഡുകളിൽ വെള്ളം കയറിയിട്ടുണ്ടെന്നും തിരക്കേറിയ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നുമാണ് വിവരം. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് … Continue reading ബെംഗളൂരുവിൽ കനത്ത മഴ; നിരവധി വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു