മഴ കനക്കുന്നു; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം, തീർഥാടകർ നദികളിലിറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി

പത്തനംതിട്ട: ജില്ലയിൽ മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ നിരോധനം ഏർപ്പെടുത്തി.(Heavy Rain; Control over sabarimala kanana patha) അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും … Continue reading മഴ കനക്കുന്നു; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം, തീർഥാടകർ നദികളിലിറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി