മൂന്നാറിൽ ഗണേഷ് കുമാറിനെതിരെ കരിങ്കൊടി: ടാക്സി ഡ്രൈവർമാർക്ക് ‘എട്ടിന്റെ പണി’: 174 കേസുകൾ, 3.87 ലക്ഷം രൂപ പിഴ

മൂന്നാറിൽ ഡബിൾ ഡക്കർ ബസ്സിന്റെ ഉത്ഘടന വേളയിൽ ഗതാഗതമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച മൂന്നാറിലെ ടാക്സി ഡ്രൈവർമാർക്കു ഗണേഷ് കുമാറിന്റെ എട്ടിന്റെ പണി. രണ്ടു ദിവസം നടത്തിയ പരിശോധനയിൽ മോട്ടർ വാഹന വകുപ്പ് 174 കേസുകൾ ചാർജ് ചെയ്തു. 3,87,750 രൂപ പിഴ ചുമത്തി. മീറ്റർ ഇല്ലാതെയും രൂപമാറ്റം വരുത്തിയും ഓടിയ ഓട്ടോകൾക്കും പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയ വാഹനങ്ങൾക്കും പിഴയിട്ടു. മന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധനയും നടപടിയും. ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിന്റെ പേരിലാണു കൂടുതൽ … Continue reading മൂന്നാറിൽ ഗണേഷ് കുമാറിനെതിരെ കരിങ്കൊടി: ടാക്സി ഡ്രൈവർമാർക്ക് ‘എട്ടിന്റെ പണി’: 174 കേസുകൾ, 3.87 ലക്ഷം രൂപ പിഴ