വീട്ടമ്മക്ക് അമീബിക് മസ്തിഷ്ക ജ്വരം; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

വീട്ടമ്മക്ക് അമീബിക് മസ്തിഷ്ക ജ്വരം; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്; കണ്ണമംഗലത്ത് വീട്ടമ്മയ്ക്ക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതയായ സ്ത്രീ സ്ഥിരമായി കുളിച്ചിരുന്നത് തൊട്ടടുത്ത തോട്ടിലെ വെള്ളത്തിലായിരുന്നു. പനി ബാധിച്ച് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. ഇവർ ഇപ്പോൾ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഇന്നലെയാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗി … Continue reading വീട്ടമ്മക്ക് അമീബിക് മസ്തിഷ്ക ജ്വരം; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്