ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയത് 2005ൽ; ഒടുവിൽ പിടി വീണു

കൽപ്പറ്റ: ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കേണിച്ചിറ വാകേരി അക്കരപറമ്പിൽ വീട്ടിൽ ഉലഹന്നാൻ എന്നറിയപ്പെടുന്ന സാബു(57)വിനെയാണ് മലപ്പുറത്ത് നിന്നും വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് 2005-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയെ ശാരീരികമായും, മാനസികമായും ഉപദ്രവിച്ചുവെന്നതാണ് ഇയാൾക്കെതിരായ പരാതി. അന്ന് ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കേസെടുത്ത വിവരം അറിഞ്ഞയുടൻ പ്രതി ഒളിവിൽ പോകുകയായിരുന്നു. വെള്ളമുണ്ട പോലീസ് … Continue reading ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയത് 2005ൽ; ഒടുവിൽ പിടി വീണു