ഗ്രൗണ്ടുകളെ പറ്റി തനിക്ക് അറിയില്ല: സാക്ക് ക്രൗളി

ലണ്ടന്‍: ജനുവരി അവസാനം ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ബാസ്‌ബോള്‍ തന്ത്രത്തിന്റെ അംഗീകാരത്തിനുള്ള മികച്ച അവസരമെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രൗളി. പക്ഷേ ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ നിര്‍ണ്ണായകമാണെന്നും സാക്ക് ക്രൗളി പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോടായിരുന്നു ക്രൗളിയുടെ പ്രതികരണം. ഇന്ത്യയിലെ ഗ്രൗണ്ടുകളെ പറ്റി തനിക്ക് അറിയില്ല. ഇന്ത്യന്‍ പിച്ചുകളില്‍ ചിലപ്പോള്‍ പന്ത് വേഗതയിലും സ്വിംങിലും വരുന്നതായി കാണാം. ഇന്ത്യയ്ക്ക് മികച്ച പേസര്‍മാരുണ്ട്. ഇന്ത്യയില്‍ പേസിനെ തുണയ്ക്കുന്ന പിച്ചുകള്‍ ഉള്ളതായും സാക്ക് ക്രൗളി വ്യക്തമാക്കി.

ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് ശേഷം ആറ് മാസം കഴിഞ്ഞാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് നടക്കുക. ലോകകപ്പിന് പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. എന്നാല്‍ ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ആറ് മാസത്തോളം ടെസ്റ്റ് കളിക്കില്ല. ഇത് ഒരു വലിയ സമയമെന്നാണ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രൗളിയുടെ വാദം.

ആഷസില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പടെ 480 റണ്‍സാണ് സാക്ക് ക്രൗളി അടിച്ചെടുത്തത്. 2023 ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ക്രൗളിയാണ്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമനാണ് ക്രൗളി. ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖ്വാജയാണ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.

2024 ജനുവരി 25 നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഹൈദരാബാദാണ് മത്സരത്തിന് വേദിയാകുന്നത്. രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്തും മൂന്നാമത്തേത് രാജ്‌കോട്ടിലും നടക്കും. റാഞ്ചിയും ധര്‍മ്മശാലയും നാല്, അഞ്ച് ടെസ്റ്റുകള്‍ക്ക് വേദിയാകും. 2017 ന് ശേഷം ആദ്യമായാണ് ധര്‍മ്മശാല ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

വിവാഹങ്ങളിലും സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഇനി വേണ്ട; കർശന നടപടി

കോഴിക്കോട്: വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

അൽമായ മുന്നേറ്റമെന്ന് പറഞ്ഞ് അഴിഞ്ഞാടിയാൽ എട്ടിന്റെ പണി; അടിപിടി ഒഴിവാക്കാൻ പ്രകടനം വിലക്കി പോലീസ്

കോട്ടയം: വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ...

Related Articles

Popular Categories

spot_imgspot_img