പരീക്ഷ എഴുതാനെത്തിയ അധ്യാപികയുടെ ഹാൾ ടിക്കറ്റ് റാഞ്ചി പരുന്ത്; പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും…
കാസർകോട്: പിടകോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്നതുപോലെ അദ്ധ്യാപികയ്ക്ക് ഹാൾടിക്കറ്റ് ഒളിപ്പിക്കാൻ സമയം കിട്ടിയില്ല. മിന്നൽ വേഗത്തിലെത്തിയ പരുന്ത് ഹാൾടിക്കറ്റ് റാഞ്ചിയെടുത്ത് പറന്നുയർന്നു. കാലിലെ നഖങ്ങളിൽ കോർത്ത ഹാൾടിക്കറ്റുമായി സമീപത്തെ മരത്തിലും സ്കൂൾ പവലിയനിലും ചുറ്റിത്തിരിഞ്ഞു. ഇതോടെവകുപ്പുതല പരീക്ഷയെഴുതാൻ എത്തിയ അദ്ധ്യാപിക അന്തംവിട്ടു നിന്നു. പ്രധാനാദ്ധ്യാപക സ്ഥാനക്കയറ്റത്തിനുള്ള വകുപ്പുതല പരീക്ഷാകേന്ദ്രമായ കാസർകോട് ടൗൺ ഗവ. യു.പി സ്കൂളിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ഏഴരയ്ക്കായിരുന്നു പരീക്ഷ. അദ്ധ്യാപിക ഹാൾടിക്കറ്റും കൈയിൽ പിടിച്ച് ഹാളിലേക്ക് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പരുന്ത് എത്തിയത്. … Continue reading പരീക്ഷ എഴുതാനെത്തിയ അധ്യാപികയുടെ ഹാൾ ടിക്കറ്റ് റാഞ്ചി പരുന്ത്; പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed