ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഭീകരൻ ഹാഷിം മൂസ പാകിസ്ഥാൻ മുൻ സൈനികനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. പാക് കരസേനയിലെ പാരാ ഫോഴ്സിലെ സൈനികനായിരുന്ന ഇയാൾ പിന്നീട് ലഷ്കർ ഇ തയ്ബയിൽ ചേരുകയായിരുന്നു. കശ്മീരിൽ ഒരുവർഷത്തിനിടെ നടന്ന മൂന്ന് ആക്രമണങ്ങളിൽ മൂസയ്ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. പാകിസ്ഥാൻ സൈന്യത്തിന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി) ഹാഷിം മൂസയോട് ലഷ്കർ ഇ തയ്ബയിൽ ചേരാനും ഭീകര സംഘടനയുടെ കശ്മീരിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടിരിക്കാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന … Continue reading പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് മുൻ പാക് സൈനികൻ; ഒരുവർഷത്തിനിടെ നടന്ന മൂന്ന് ആക്രമണങ്ങളിലും മൂസയ്ക്ക് പങ്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed