web analytics

ഏഴാം വയസിൽ തട്ടിക്കൊണ്ടുപോയി; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമബിരുദം എടുത്ത് വക്കീലായി;സമാനതകളില്ലാത്തതാണ് ഈ നിയമപോരാട്ടമെന്ന് കോടതി

ഏഴാം വയസിൽ തന്നെ തട്ടിക്കൊണ്ടുപോയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമബിരുദം എടുത്ത് വക്കീലായി ആഗ്രയിൽ നിന്നുള്ള ഹർഷ് ഗാർഗ്. Harsh Garg from Agra took a law degree and became a lawyer to secure punishment for the accused who were abducted at the age of seven

കോടതിയിൽ ശക്തമായി വാദിച്ച് 17 വർഷത്തിനുശേഷം എട്ടു പ്രതികൾക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു ഈ 24കാരൻ. സമാനതകളില്ലാത്തതാണ് ഈ നിയമപോരാട്ടമെന്ന് കോടതി തന്നെ വിലയിരുത്തുകയും ചെയ്തു.

ആഗ്രയിലെ ഖേരാഗഡിലെ വീടിനു സമീപത്തുനിന്നും 2007 ഫെബ്രുവരി 10നാണ് ഗാർഗിനെ പ്രതികൾ തട്ടിക്കൊണ്ടു പോയത്. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് രവികുമാർ ഗാർഗിന് വെടിയേറ്റു.

തട്ടിക്കൊണ്ടുപോയവർ 55 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പിന്നീട് 26 ദിവസത്തിന് ശേഷം മധ്യപ്രദേശിലെ ശിവപുരിയിൽ നിന്ന് ഗാർഗിനെ പോലീസിന്റെ കയ്യിൽ കിട്ടി.

തനിക്കും തന്നെ പോലെ ഇരകളാക്കപ്പെട്ടവർക്കും നീതി ലഭിക്കണമെന്ന ആഗ്രഹമാണ് ഗാർഗിനെ അഭിഭാഷകനാക്കിയത്. തുടർന്ന് തന്നെ തട്ടിക്കൊണ്ടുപോയ കേസ് സ്വയം വാദിക്കാൻ തീരുമാനിച്ചു.

കേസിൽ ഗാർഗിന്റെ മൊഴിയാണ് നിർണായകമായത്. മാത്രമല്ല, തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് ചെറുപ്രായത്തിൽ തനിക്കുണ്ടായ മാനസിക ആഘാതം എത്രത്തോളമാണെന്ന് ഗാർഗ് കോടതിയെ ബോധ്യപ്പെടുത്തി.

കേസിലെ എട്ടു പ്രതികൾക്കും ആഗ്ര കോടതി ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ മറ്റ് നാല് പ്രതികളെ മതിയായ തെളിവുകളില്ലാത്തതിനാൽ വെറുതെവിട്ടു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നീതി നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നായിരുന്നു വിധി പ്രസ്താവനത്തിനുശേഷം ഗാർഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img