കോതമംഗലത്ത് 3പേര്‍ക്ക് H1N1 പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.രണ്ട് ബാങ്ക് ജീവനക്കാര്‍ക്കും ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയ്ക്കുമാണ് പനി സ്ഥിരീകരിച്ചത്.H1N1 for 3 people in Kothamangalam ഇതോടെ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.പ്രാഥമികമായി നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ് ഇവരുടെ രോഗബാധ കണ്ടെത്തിയത്. ബാങ്കിലെ മറ്റ് ജീവനക്കാരില്‍ 8 പേര്‍ അവധിയില്‍ പോയിരിക്കുകയാണ്.ഇവര്‍ നിരീക്ഷണത്തിലാണ്.രോഗബാധ കണ്ടെത്തിയവര്‍ വീടുകളില്‍ ഐസോലേഷനിലാണ്. നിലവില്‍ ബാങ്കില്‍ ഇടപാടുകാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed