പത്ത് ദിവസത്തിനിടെ ഡൽഹിയിലുണ്ടായത് ഒമ്പത് വെടിവയ്‌പ്പുകൾ; കൊല്ലപ്പെട്ടത് ആറ് പേർ

ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാകുടിപ്പകയുമായി ബന്ധപ്പെട്ട അക്രമങ്ങളും വെടിവയ്‌പും തുടർക്കഥയാകുന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാസംഘാംഗം കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി മുൻഡ്ക മേഖലയിലാണ് ഗോഗി ഗ്യാങ്ങ് അംഗമായിരുന്ന 22കാരൻ അമിത് ലാക്റ വെടിയേറ്റു മരിച്ചത്. അമിതിന് നേർക്ക് കൊടും ക്രിമിനലായ ടില്ലു തജ്‌പുരിയയുടെ സംഘത്തിലെ അംഗങ്ങൾ വെടിയുതിർത്തെന്നാണ് പൊലീസ് നിഗമനം. ആറു റൗണ്ട് വെടിയുതിർത്തു. അമിത് തത്ക്ഷണം മരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒമ്പതിടത്തുണ്ടായ വെടിവയ്‌പ്പുകളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച … Continue reading പത്ത് ദിവസത്തിനിടെ ഡൽഹിയിലുണ്ടായത് ഒമ്പത് വെടിവയ്‌പ്പുകൾ; കൊല്ലപ്പെട്ടത് ആറ് പേർ