ഇന്ന് വൈകീട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഹൃദയാഘാതം; സാമൂഹ്യ പ്രവർത്തകൻ എം.കെ. സിദ്ധിക്ക് അന്തരിച്ചു

മസ്കത്ത്: ഒമാനിലെ നിസ്വയിൽ സാമൂഹ്യപ്രവർത്തകനും കലാ സാംസ്‌കാരികപ്രവർത്തനങ്ങളിലും നിറ സാനിധ്യമായിരുന്ന എം.കെ. സിദ്ധിക്ക് (56) അന്തരിച്ചു. ഇന്ന് വൈകീട്ട് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കുവൈത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തൃശൂർ കേച്ചേരി തലക്കാട്ടുകാര സ്വദേശിയാണ്. ഭാര്യ: ഫൗസിയ, മക്കൾ: സഫ്ദർ സിദ്ധിക്ക് (യു.കെ), സിനാൻ സിദ്ധിക്ക്. മൂന്ന് പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച ഇദ്ദേഹം സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും അവർക്ക് സഹായമെത്തിക്കാനും എപ്പോഴും കർമനിരതമായിരുന്നു. നിസവയിലെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ … Continue reading ഇന്ന് വൈകീട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഹൃദയാഘാതം; സാമൂഹ്യ പ്രവർത്തകൻ എം.കെ. സിദ്ധിക്ക് അന്തരിച്ചു