നായയുടെ ആക്രമണം ഭയന്ന് ചെറുമകൾ കുളത്തിൽ ചാടി; രക്ഷിക്കാൻ ചാടിയ മുത്തശ്ശിക്ക് ദാരുണാന്ത്യം

പാലക്കാട്: നായയുടെ ആക്രമണം ഭയന്ന് കുളത്തിൽ ചാടിയ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങി മരിച്ചു. പാലക്കാട് ചിറ്റൂരാണ് ദാരുണ സംഭവം നടന്നത്. വണ്ടിത്താവളം വടതോട് സ്വദേശി നബീസയാണ് (55 )മരിച്ചത്. അപകടത്തിൽപ്പെട്ട ചെറുമകൾ ഷിഫാന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. മുത്തശ്ശി നബീസയും ചെറുമകളും ആടിനെ മേയ്‌ക്കാൻ എത്തിയതായിരുന്നു. ഈ സമയത്ത് അപ്രതീക്ഷിതമായി പെൺകുട്ടിയുടെ നേർക്ക് സമീപത്ത് നിന്ന തെരുവുനായ പാഞ്ഞടുത്തു. ഇത് കണ്ട് പേടിച്ച കുട്ടി തൊട്ടടുത്ത കുളത്തിലേക്ക് എടുത്തചാടി. കുട്ടിയെ … Continue reading നായയുടെ ആക്രമണം ഭയന്ന് ചെറുമകൾ കുളത്തിൽ ചാടി; രക്ഷിക്കാൻ ചാടിയ മുത്തശ്ശിക്ക് ദാരുണാന്ത്യം