വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ സ്വീകരണം ; നാമനിർദേശപത്രിക ഉടൻ നൽകും

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക കന്നിയങ്കത്തിന് ഒരുങ്ങുന്നു. പ്രിയങ്ക ഗാന്ധി ഇന്നു നാമനിർദേശപത്രിക നൽകും. 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്ക്കു ശേഷം 12.30നാണു പത്രിക നൽകുക. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി. രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാർ ഉൾപ്പെടെ ജനപ്രതിനിധികളും റോഡ് ഷോയിലുണ്ടാകും. പ്രിയങ്ക ഗാന്ധി ഇന്നലെ രാത്രി വയനാട്ടിലെത്തിയിരുന്നു. … Continue reading വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ സ്വീകരണം ; നാമനിർദേശപത്രിക ഉടൻ നൽകും