കോട്ടയത്ത് നിന്ന് കാ​ണാ​താ​യ ഗ്രേ​ഡ് എ​സ്ഐ സു​ര​ക്ഷി​ത​നെന്ന് സ​ഹോ​ദ​ര​ൻ

കോ​ട്ട​യം: കോട്ടയം വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് കാ​ണാ​താ​യ ഗ്രേ​ഡ് എ​സ്ഐ അ​നീ​ഷ് വിജയൻ സു​ര​ക്ഷി​ത​നെന്ന് സ​ഹോ​ദ​ര​ൻ. ഫേസ്ബുക്കിലൂടെയാണ് അനീഷിന്റെ സഹോദരൻ ഇക്കാര്യം അറിയിച്ചത്. ത​ൻറെ സ​ഹോ​ദ​ര​ൻ വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്തെ​ന്നും സുരക്ഷിതനാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അ​നീ​ഷ് ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെത്തു​മെ​ന്നാ​ണ് അ​റി​യി​ച്ച​തെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയെടുത്തിയിരുന്നു. തുടർന്ന് ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്നായിരുന്നു … Continue reading കോട്ടയത്ത് നിന്ന് കാ​ണാ​താ​യ ഗ്രേ​ഡ് എ​സ്ഐ സു​ര​ക്ഷി​ത​നെന്ന് സ​ഹോ​ദ​ര​ൻ