കൈക്കൂലി; സിപിഒ പിടിയിൽ

കൈക്കൂലി; സിപിഒ പിടിയിൽ തൃശ്ശൂര്‍: പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി.  2000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഒല്ലൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷ് പിടിയിലായത്.  തമിഴ്‌നാട് സ്വദേശികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പട്ട പരാതിയില്‍ പരാതിക്കാരന് ആവശ്യമായ രേഖകള്‍ നല്‍കുന്നതിനാണ് പണം ആവശ്യപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളുടെ പരിചയക്കാരനായ യേശുദാസ്  എന്ന വ്യക്തിയില്‍ നിന്നാണ് താന്‍ ചെയ്തുതരുന്ന സഹായത്തിന് 2000 രൂപ നല്‍കണമെന്ന് സജീഷ് ആവശ്യപ്പെട്ടത്.  യേശുദാസ് വിജിലന്‍സ് ഓഫീസുമായി ബന്ധപ്പെടുകയും സജീഷിനെ കുടുക്കുന്നതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണവുമായി … Continue reading കൈക്കൂലി; സിപിഒ പിടിയിൽ