ആ​ദ്യ​മാ​യി രാ​ത്രി​കാ​ല പോ​സ്റ്റു​മാ​ർ​ട്ടം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജിൽ പ്രതിസന്ധി… ഇനി രാത്രിയിൽ പറ്റില്ലെന്ന് ഡോക്ടർമാർ

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നെ​തി​രെ പ​രാ​തിയുമായി ഡോ​ക്ട​ർ​മാ​ർ. രാ​ത്രി ജോ​ലി എ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​ർ ത​ന്നെയാണ് രം​ഗ​ത്തെ​ത്തിയിരിക്കുന്നത്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​രാണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രാ​തി ന​ൽ​കിയത്. ത​സ്തി​ക​ക​ൾ നി​ർ​ണ​യി​ക്കാ​തെയുള്ള രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടംഅ​ധി​ക​ജോ​ലി​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണെ​ന്നും ഇ​ത് മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്നെന്നും ഡോക്ടർമാർ നൽകിയ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന ഖ്യാ​തി മ​ഞ്ചേ​രി​ക്ക് ല​ഭി​ച്ചെ​ങ്കി​ലും ഇ​ത് തു​ട​ർ​ന്നു കൊ​ണ്ടു​പോ​കാ​ൻ സാ​ധിക്കാത്ത അവസ്ഥയാണ്. പൊ​ലീ​സ് … Continue reading ആ​ദ്യ​മാ​യി രാ​ത്രി​കാ​ല പോ​സ്റ്റു​മാ​ർ​ട്ടം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജിൽ പ്രതിസന്ധി… ഇനി രാത്രിയിൽ പറ്റില്ലെന്ന് ഡോക്ടർമാർ