തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉൾപ്പെടെ അഞ്ച് തടവ് പുള്ളികളുടെ ശിക്ഷായിളവ് സംബന്ധിച്ച് മന്ത്രിസഭാ ശുപാർശ തിരിച്ചയച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ശിക്ഷായിളവ് നൽകുന്നതിനുള്ള 12 മാർഗരേഖയും രാജ്ഭവൻ സർക്കാരിന് നൽകിയിട്ടുണ്ട്. സാധാരണ മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിക്കുന്നതാണ് പതിവ്. എന്നാൽ ആ കീഴ്‌വഴക്കം മാറ്റിയാണ് രാജ്ഭവന്റെ ഇടപെടൽ. മന്ത്രിസഭാ ശുപാർശക്കൊപ്പം ശിക്ഷയിളവ് നൽകുന്ന പ്രതിയുടെ പേരിലുള്ള കുറ്റം, ശിക്ഷ, ലഭിച്ച പരോളിന്റെ കണക്ക്, ജയിലിലെ പെരുമാറ്റവും തുടങ്ങിയവയും ജയിൽ ഉപദേശകസമിതിയുടെ പ്രത്യേക റിപ്പോർട്ടും നൽകണം. … Continue reading തടവ് പുള്ളികളുടെ ശിക്ഷായിളവ്; മന്ത്രിസഭ മാത്രം ശുപാർശ ചെയ്താൽ പോര; ഷെറിനെ പുറത്തിറക്കാനുളള പിണറായി സർക്കാർ തീരുമാനം വെട്ടി ഗവർണർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed