‘ഉമീദ്’ പോർട്ടൽ ഈ മാസം ആറിന് തുടങ്ങും; എല്ലാ വഖഫ് സ്വത്തുക്കളും ആറ് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം

ന്യൂഡൽഹി: രാജ്യത്തെ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനായി കേന്ദ്രസർക്കാർ പുതിയ പോർട്ടൽ തുടങ്ങുന്നു. ഈ മാസം ആറിന് ‘ഉമീദ്’ പോർട്ടൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ മികച്ച മാനേജ്‌മെന്റും സുതാര്യതയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഉമീദ് പോർട്ടൽ തുടങ്ങുന്നത്. രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായിരിക്കും ഇത്. എല്ലാ വഖഫ് സ്വത്തുക്കളും ആറ് മാസത്തിനുള്ളിൽ തന്നെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. സ്വത്തുക്കളുടെ നീളം, വീതി, ജിയോടാഗ് ചെയ്ത സ്ഥലങ്ങൾ … Continue reading ‘ഉമീദ്’ പോർട്ടൽ ഈ മാസം ആറിന് തുടങ്ങും; എല്ലാ വഖഫ് സ്വത്തുക്കളും ആറ് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം