തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ ഏര്‍പ്പെടുത്താനായി ക്ഷണിച്ച ടെന്‍ഡര്‍ റദ്ദാക്കാന്‍ കെഎസ്ഇബിക്ക് സര്‍ക്കാരിന്റെ നിര്‍ദേശം. നിലവിലെ ടെണ്ടറുകളില്‍ പറയുന്ന തുക സാധാരണക്കാര്‍ക്ക് അധിക ബാധ്യതയാണ്. 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവിന് പോലും മാസം 80 രൂപ അധിക ബാധ്യത ഉണ്ടാകും. ഇത് പരിഗണിച്ച് സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സമര്‍പ്പിക്കാനും ഊര്‍ജ വകുപ്പ് കെഎസ്ഇബിക്ക് കത്തയച്ചു.
ടോട്ടക്സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.